പലതരത്തിലുള്ള ഉത്തരക്കടലാസുകൾ സോഷ്യൽ മീഡിയകളിൽ വൈറലാവാറുണ്ട്. ഉത്തരക്കടലാസുകളിൽ പാട്ടുക്കളുടെ വരികളോ , പഞ്ച് ഡയലോഗുകളോ എന്നിങ്ങനെയാണ് സാധാരണയായി പ്രചരിക്കാറുള്ളത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലാവുന്നത് ഒരു ഹൃദയത്തിന്റെ ചിത്രമാണ്.
ഒരു വിദ്യാർത്ഥി വരച്ചത് എന്നും പറഞ്ഞാണ് ചിത്രം സോഷ്യൽ മീഡിയയിൽ ഷേയർ ചെയ്യുന്നത്. ഹൃദയത്തിന്റെ ഡയഫ്രം വരച്ച് ലേബൽ ചെയ്ത് ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ എഴുതുക എന്നതായിരുന്നു ചോദ്യം. എന്നാൽ കുട്ടി ചെയ്തതോ. തന്റെ നാല് അറക്കളുള്ള ഹൃദയം വരച്ച് ഒരോ അറയ്ക്കും ക്രഷുകളുടെ പേരുകളും നൽകി . നാല് അറകളാണ് ഉള്ളതെങ്കിലും കുട്ടി അഞ്ച് ക്രഷുകളുടെ പേരാണ് എഴുതി വച്ചിരിക്കുന്നത്. പ്രിയ രൂപ പൂജ നമിത ഹരിത എന്നിങ്ങനെയാണ് ആ പേരുകൾ.
ഇത് കൂടാതെ ഓരോ അറയെ കുറിച്ച് വിശദീക്കരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രിയ -ഇവൾ എപ്പോഴും എന്നോട് ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്യാറുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ്.
രൂപ – ഇവൾ എന്നോട് സ്‌നാപിൽ ചാറ്റ് ചെയ്യാറുണ്ട്. വളരെ സുന്ദരിയാണ് ഇവൾ .
പൂജ – തനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തവൾ. കരയുന്ന ഒരു ഇമോജിയും വരച്ചിട്ടിട്ടുണ്ട്.
നമിത -എന്റെ അയൽവാസിയാണ് . നല്ല നീളമുള്ള മുടിയും വലിയ കണ്ണുകളും ഉണ്ട്.
ഹരിത – ഇവൾ തന്റെ കൂടെ പഠിക്കുന്നതാണ്.
ഇതെല്ലാം കണ്ട ടീച്ചർ ഇതിന് 10 -ൽ 0 മാർക്കാണ് നൽകിയിരിക്കുന്നത്. രക്ഷിതാവിനെ വിളിക്കാനും പറഞ്ഞിട്ടുണ്ട്. എന്തായാലും, വളരെ പെട്ടെന്ന് തന്നെ ചിത്രങ്ങൾ വൈറലായി. നിരവധി പേരാണ് രസകരമായ കമന്റുകൾ ഇതിന് താഴെ കുറിച്ചിരിക്കുന്നത്. അവൻ ഹൃദയത്തിന്റെ ഡയഗ്രമെങ്കിലും വരച്ചിട്ടില്ലേ? അതിന് രണ്ട് മാർക്ക് കൊടുത്തുകൂടേ വിദ്യാർത്ഥി ഞെട്ടി ടീച്ചറും ഞെട്ടി എന്നിങ്ങനെയാണ് കമ്മന്റുകളാണ് .
Discussion about this post