തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ റെഡി മിക്്‌സ് ഫാക്ടറിയിൽ പൊട്ടിത്തെറി. ഉച്ചയോടെയായിരുന്നു സംഭവം. പൊട്ടിത്തെറിയിൽ ആളപായമോ പരിക്കോ ഇല്ല.പൊട്ടിത്തെറിയെ തുടർന്ന് ഫാക്ടറിയിലെ യന്ത്രഭാഗങ്ങൾ സമീപത്തെ ജനവാസ മേഖലയിൽ വീണു.
ഫാക്ടറിയിലെ കൂറ്റൻ ടണലിലെ മേൽമൂടിയിലെ ഒരു ഭാഗമാണ് തെറിച്ച് വീണത്. അമിത മർദ്ദമാണ് ഇതിന് കാരണം ആയത്. സമീപത്തെ വീടിന്റെ ജനലിലേക്കാണ് യന്ത്രഭാഗം വീണത്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
സംഭവത്തിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത് എത്തി. തുടർന്ന് കഴക്കൂട്ടം പോലീസ് എത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്.
Discussion about this post