മഹാരാഷ്ട്ര കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പാർട്ടി നേതാവ് സഞ്ജയ് നിരുപം നേതൃത്വത്തിന്റെ നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത്. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുംബൈയിൽ നിന്ന് ഒരാളുടെ പേര് താൻ ശുപാർശ ചെയ്തിരുന്നു.
എന്നാൽ അത് നിരസിക്കപ്പെട്ടുവെന്ന് നിരുപം ട്വിറ്ററിലൂടെ കുറിച്ചു. പാർട്ടിയ്ക്ക് തന്റെ സേവനങ്ങൾ ഇനി ആവശ്യമില്ലെന്നും നിരുപം പരിഹസിച്ചു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പങ്കെടുക്കേണ്ടതില്ലെന്ന് തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് നിരുപം കൂട്ടിച്ചേർത്തു.
പാർട്ടിയോട് വിട പറയാനുളള ദിവസം ഇതു വരെ വന്നിട്ടില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ നേതൃത്വം എന്നോട് പെരുമാറുന്ന രീതി നോക്കുകയാണെങ്കിൽ പാർട്ടി വിടുന്നത് അകലെയാണെന്ന് തോന്നുന്നില്ലെന്നും നിരുപം
Discussion about this post