ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഐപിഒയ്ക്ക് 111 ഇരട്ടി അപേക്ഷകര്‍. വ്യാഴാഴ്ച വൈകിട്ട് 4.15 വരെയുളള അപേക്ഷകളുടെ കണക്കാണിത്. പത്ത് രൂപ മുഖവിലയുളള 2.016 കോടി ഓഹരികളാണ് കമ്പനി വിറ്റഴിക്കുന്നത്.
ജീവനക്കാര്‍ക്കായി നീക്കിവച്ചിട്ടുളള 1.6 ലക്ഷം ഓഹരികള്‍ക്ക് ആകെ 225.09 കോടി ഓഹരികള്‍ക്കുളള അപേക്ഷകളാണ് ലഭിച്ചത്. ഓഹരി ഒന്നിന് 315- 320 രൂപയാണ് പ്രൈസ് ബാന്‍ഡായി നിശ്ചയിച്ചിരിക്കുന്നത്. 650 കോടി രൂപ ഓഹരി വില്‍പ്പനയിലൂടെ നേടിയെടുക്കാനാകുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.
Discussion about this post