പാലാരിവട്ടം അഴിമതിക്കേസില്‍ ടിഒ സൂരജടക്കം മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി.കിറ്റ്കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോലിന് മാത്രം കോടതി ജാമ്യം അനുവദിച്ചു.ബെന്നി പോളിന് അഴിമതിയിലോ ഗൂഢാലോചനയിലോ കാര്യമായ പങ്കില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഉന്നത സ്വാധീനമുള്ള വ്യക്തികളായതിനാല്‍ അന്വേഷണം നടക്കുന്ന സമയത്ത് പ്രതികള്‍ പുറത്ത് ഇറങ്ങിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന് വിജിലന്‍സ് കോടതിയില്‍ പറഞ്ഞു.ഈ വാദം അംഗീകരിച്ചാണ് കോടതി ഈ മൂന്ന് പേര്‍ക്ക് ജാമ്യം നിഷേധിച്ചത്
ഈ മാസം 17 വരെയാണ് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അഴിമതിയില്‍ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പാലം നിര്‍മ്മാണം നടക്കുന്ന സമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. സൂരജ് കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയെന്ന വിവരവും സത്യവാങ്മൂലത്തിലുണ്ട്
Discussion about this post