കോന്നിയിൽ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ വിജയം സുനിശ്ചിതമാണെന്ന് എൻഡിഎ കൺവീനറും ബി ഡി ജെ എസ് എസ് ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. കോന്നി മണ്ഡലത്തിൽ പ്രചരണ പ്രവർത്തനങ്ങൾക്ക് എത്തിയ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു.
സുരേന്ദ്രൻ കോന്നിയിൽ ജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല . എൻഡിഎയും ബിഡിജെഎസും ഒന്നായി നിന്ന് ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്. എല്ലാ വാർഡുകളും കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട് . ബിഡിജെഎസ് സജീവമായി രംഗത്ത് ഇല്ലെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണ്. എൻ ഡി എ ജില്ലാ കൺവീനർ കെ പത്മകുമാറിന്റെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനമാണ് മണ്ഡലത്തിൽ നടക്കുന്നത്. കോന്നിയിൽ കൂടുതൽ വികസനം സാധ്യമാവണമെങ്കിൽ കഴിവുള്ള സ്ഥാനാർഥിയായ കെ സുരേന്ദ്രൻ തന്നെ വിജയിക്കണം .അദ്ദേഹം പറഞ്ഞു
കോന്നി തെരെഞ്ഞെടുപ്പ് കാര്യാലയത്തിലെത്തിയ തുഷാർ വെള്ളാപ്പള്ളിയെ ബി ജെ പി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറും, ജില്ലാ പ്രസിഡണ്ട് അശോകൻ കുളനടയും ചേർന്ന് സ്വീകരിച്ചു.എൻ ഡി എ ജില്ലാ കൺവീനർ കെ പദ്മകുമാർ, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ബി ഡി ജെ എസ് ജില്ലാ പ്രസിഡണ്ട് എ വി ആനന്ദ് രാജ്, നേതാക്കളായ അഡ്വ പി സി ഹരി, സോമനാഥൻ, സുന്ദരേശൻ, ഷാജി ആർ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Discussion about this post