.ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 246.68 പോയന്റ് ഉയര്‍ന്ന് 38127.08ലും നിഫ്റ്റി 70.5 പോയന്റ് നേട്ടത്തില്‍ 11305ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1083 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1353 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലോഹം, ഐടി ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
സിപ്ല, വേദാന്ത, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.
യെസ് ബാങ്ക്, ഐഒസി, ഗെയില്‍, എംആന്റ്എം, ടിസിഎസ്, റിലയന്‍സ്, എന്‍ടിപിസി, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
Discussion about this post