ഡൽഹി: സിഖ് മതവിശ്വാസികളുടെ ഏറെക്കാലത്തെ ആഗ്രഹം പൂർത്തീകരിക്കപ്പെടുന്നു. കര്‍ത്താര്‍പ്പുര്‍ ഇടനാഴി നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്താനിലെ കര്‍ത്താര്‍പ്പൂര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍ത്താര്‍പുര്‍ ഇടനാഴി.
നാലുകിലോമീറ്റര്‍ നീളമുള്ളതാണ് ഈ ഇടനാഴി. ഇതു വഴി ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് പ്രവേശിക്കാനാകും. പാക് പഞ്ചാബ് പ്രവിശ്യയിലെ നരോവാള്‍ ജില്ലയിലുള്ള ഷകര്‍ഗഢിലാണ് കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരയുള്ളത്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് 18 വര്‍ഷത്തോളം ജീവിച്ച പുണ്യസ്ഥലമാണ് സാഹിബ് ഗുരുദ്വാര.
ഗുരുദ്വാരയിലേക്കുള്ള ആദ്യ സംഘത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നയിക്കും. കേന്ദ്ര മന്ത്രി ഹര്‍സിംറത്ത് കൗര്‍ ബാദൽ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
With the blessings of Guru Nanak Dev ji, Sikh Panth’s ardaas for ‘khule darshan deedar’ of Sri Kartarpur Sahib to finally become reality !
On Nov 8th, history will be created with PM @narendramodi ji inaugurating the #kartarpurcorridor (ICP). 1/2 pic.twitter.com/wBHeTRZcma— Harsimrat Kaur Badal (@HarsimratBadal_) October 12, 2019
Discussion about this post