കശ്മീരിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ മലയാളി ജവാന് വീരമൃത്യു. ഇടയം ആലം മൂട്ടിൽ കിഴക്കതിൽ വീട്ടിൽ അഭിജിത് (22) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെ പട്രോളിങ്ങിനിടെയുണ്ടായ സ്ഫോടനത്തിൽ അഭിജിത് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
കൂടെ ഉണ്ടായിരുന്ന സൈനീകർക്കും പരിക്കേറ്റിട്ടുണ്ട്. ജമ്മുവിലെ മിലിട്ടറി ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിക്കും. അഭിജിത്തിന്റെ അച്ഛൻ പ്രഹ്ലാദൻ ഗൾഫിലാണ്.
Discussion about this post