മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുൻ മുഖ്യമന്ത്രി നാരായണ റാണെ ബിജെപിയിൽ ചേർന്നു. റാണെയുടെ സംഘടനയായ മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷ (എംഎസ്പി)ത്തെയും ഭരണകക്ഷിയുമായി ലയിപ്പിച്ചു. നാരായണ റാണെ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നു.
മുൻ എംപിയായ റാണെയുടെ മൂത്തമകൻ നിലേഷും അനുയായികളും അടുത്തിടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നിരുന്നു. കങ്കാവ്‌ലി സീറ്റിൽ നിന്നുളള സിറ്റിങ്ങ് എംഎൽഎയായ റാണെയുടെ ഇളയമകൻ നിതേഷ് ബിജെപി സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പ് രംഗത്തുണ്ട്.
കുറച്ചു നാൾ മുൻപ് നിതേഷ് റാണ ബിജെപിയിൽ ചേർന്നു, അടുത്തിടെ നിലേഷും ചേർന്നിട്ടുണ്ടെന്ന് ഫഡ്‌നാവിസ് പറഞ്ഞു. റാണെ ഒരു ആർഎസ്എസ് അംഗമാണ്. അതു കൊണ്ട് അദ്ദേഹം ഇതിനോടകം ബിജെപി അംഗമായി കഴിഞ്ഞെന്ന്് ഫഡ്‌നാവിസ് പറഞ്ഞു. 2017ലാണ് റാണെ കോൺഗ്രസ് വിട്ട് എംസ്പി രൂപികരിച്ചത്. ഫഡ്‌നാവിസിന്റെ പ്രവർത്തനരീതി തന്നെ ആകർഷിച്ചുവെന്നും, വേഗത്തിലുളള വികസനം ഉറപ്പാക്കാനാണ് ബിജെപിയിൽ ചേരുന്നതെന്ന് റാണെ കൂട്ടിച്ചേർത്തു
Discussion about this post