ഓഹരി വിപണി തുടര്‍ച്ചയായി അഞ്ചാം ദിവസവും നേട്ടമുണ്ടാക്കി.സെന്‍സെക്‌സ് 453.70 പോയന്റ് നേട്ടത്തില്‍ 39,052.06ലും നിഫ്റ്റി 122.40 പോയന്റ് ഉയര്‍ന്ന് 11,586.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കൂടുതല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയതാണ് വിപണിയെ സ്വാധീനിച്ചത്.
രാജ്യത്തെ ജിഡിപി കുറയുമെന്ന് ആര്‍ബിഐയും ഐഎംഎഫും വിലയിരുത്തിയിട്ടും വിദേശ നിക്ഷേപകര്‍ വിപണിയിലേയ്ക്ക് തിരിച്ചെത്തിയതും മികച്ച നേട്ടത്തിന് വഴിയൊരുക്കി.
കഴിഞ്ഞ ദിവസംമാത്രം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ 2,750 കോടി രൂപയുടെ നിക്ഷേപമാണ് വിപണിയില്‍ നടത്തിയത്. രാജ്യത്തെ നിക്ഷേപ സ്ഥാപനങ്ങളാകട്ടെ നാലുദിവസംകൊണ്ട് 1,406.67 കോടി രൂപയും വിപണിയിലിറക്കി.
ആറുദിവസമായി സെന്‍സെക്‌സിലുണ്ടായ നേട്ടം നാലു ശതമാനമാണ്. അതായത് 1,400 പോയന്റ്. നിഫ്റ്റിയാകട്ടെ 450 പോയന്റും(4ശതമാനം)ഉയര്‍ന്നു.
യെസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു
Discussion about this post