ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായ പി. ചിദംബരത്തിന്റെ ശരീര ഭാരം കുറഞ്ഞെന്ന് അഭിഭാഷകന്‍ സുപ്രീം കോടതിയല്‍. തീഹാര്‍ ജയിലില്‍ എത്തിയ ശേഷമാണ് ശരീര ഭാരം കുറഞ്ഞതെന്ന് കബില്‍ സിബല്‍ സുപ്രീം കോടതിയെ അറിയിച്ചു.
73 കിലോയായിരുന്നു ജയിലില്‍ വരുമ്പോള്‍ ചിദംബരത്തിന്റെ ഭാരം. എന്നാല്‍ ഇപ്പോള്‍ 68 കിലോ ആയി കുറഞ്ഞിരിക്കുന്നു. ചിദംബരത്തിനെതിരെ ഇപ്പോഴും ലുക്ക് ഔട്ട് നോട്ടീസ് ഉണ്ട്. ഒരു നാള്‍ സത്യം മറനീക്കി പുറത്തുവരുമെന്നും കബില്‍ സിബല്‍ പറഞ്ഞു. .
അതേസമയം ഐഎന്‍എക്‌സ് മീഡിയ അഴിമതികേസില്‍ പി.ചിദംബരം ഉള്‍പ്പെടെ 14 പേരെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി, പി.ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം തുടങ്ങിയ പതിനാല് പേരാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഡല്‍ഹി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 21 ന് കോടതി കേസ് പരിഗണിക്കും.
Discussion about this post