നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ശ്രീകുമാർ മോനോൻ എതിരെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. ജില്ലാ ക്രൈംബ്രാഞ്ച് എസിപി സി.ഡി.ശ്രീനിവാസനാണ് അന്വേഷണ ചുമതല. മുന്നു വകുപ്പുകൾ പ്രകാരമാണ് ശ്രീകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തി,ഗൂഢഉദേശ്യത്തോടെ സ്ത്രീയെ പിന്തുടർന്നു, സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
േ
നരത്തെ മഞ്ജു വാര്യർ ഡിജിപിക്കു നേരിട്ടു നൽകിയ പരാതിയിൽ പൊലീസ് ആസ്ഥാനത്തെ ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തിൽ സിഐ പ്രകാശ് അന്വേഷണം ആരംഭിച്ചിരുന്നു. ഇവർ ശ്രീകുമാർ മേനോന്റെ മൊഴി രേഖപ്പെടുത്തുമെന്നും അറിയിച്ചിരുന്നു. മഞ്ജുവിന്റെ പരാതിയിൽ പരാമർശിക്കുന്ന ശ്രീകുമാർ മേനോന്റെ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തും.ശ്രീകുമാർ മേനോൻ തന്നെയും തന്റെ കൂടെ നിൽക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി കാട്ടി തിങ്കളാഴ്ചയാണ് മഞ്ജു വാര്യർ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പരാതി നൽകിയത്. ഒടിയന് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണ്. തനിക്കെതിരെ ചിലർ സംഘടിതമായ നീക്കം നടത്തുന്നുവെന്നും മഞ്ജു വാരിയർ പരാതിയിൽ പറഞ്ഞിരുന്നു.
Discussion about this post