ചേകന്നൂര്‍ മൗലവി തിരോധാന കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. സെൻകുമാറിന്റെ സർവീസ് സ്റ്റോറിയിൽ ചേകന്നൂർ മൗലവി തിരോധാനക്കേസിലെ ആദ്യ അന്വേഷണ സംഘത്തിനെതിരേയാണ് രൂക്ഷ പരാമർശം. ‘എന്റെ പോലീസ് ജീവിതം’ എന്ന സർവീസ് സ്റ്റോറിയിൽ 1993 കാലത്തെ ആർ.എസ്.എസ്. പ്രവർത്തകരുടെ വധവുമായി ബന്ധപ്പെട്ട് വിവരിക്കുന്നയിടത്താണ് ചേകന്നൂർ മൗലവിയുടെ തിരോധാനത്തെപ്പറ്റി പറയുന്നത്.
‘ആർ.എസ്.എസ്. പ്രവർത്തകരുടെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് രണ്ട് സുന്നി വിഭാഗങ്ങൾ തമ്മിൽ പള്ളികൾ പിടിച്ചെടുക്കാനുള്ള തർക്കത്തിൽ ഒരു വിഭാഗം സുന്നി ടൈഗേഴ്സിനു രൂപം നൽകുന്നതും അത് കുറച്ചുവർഷങ്ങൾക്കു ശേഷം ജം ഇയ്യത്തുൽ ഇഹ്സാനിയ എന്നപേരിൽ മതതീവ്രവാദ ഗ്രൂപ്പായി മാറുന്നതും കണ്ടുപിടിച്ചത്.
കേസന്വേഷണത്തിനിടയിൽ, ചേകന്നൂർ മൗലവിയെ കൊലപ്പെടുത്തിയതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കുകയും അത് അന്ന് ക്രൈംബ്രാഞ്ച് ഐജി ആയിരുന്ന സിബി മാത്യൂസ് വഴി സി.ബി.ഐ.ക്കു കൈമാറുകയും ചെയ്തു.ചേകന്നൂർ മൗലവിയെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച വാഹനവും കൊലക്കേസുകളിൽ പൊതുവെ കാണപ്പെട്ട വാഹനവും നീലനിറത്തിലുള്ള ജീപ്പായിരുന്നു. സി.ബി.ഐ.ക്കും ചേകന്നൂർ മൗലവിയുടെ ശരീരം കണ്ടെത്താനായില്ല.
ആ ശരീരം കണ്ടെത്താൻ പറ്റാത്തവിധം ആക്കുന്നതിനുള്ള വിദ്യകളായിരുന്നുവത്രേ ആദ്യ അന്വേഷണം നടത്തിയ ചില ഉദ്യോഗസ്ഥർ ഉപദേശം നൽകിയത്.’
തൊഴിയൂർ സുനിൽ വധക്കേസിൽ കോടതി കുറ്റക്കാരായി കണ്ടെത്തിയ നാലു യുവാക്കളുടെ മോചനത്തിനു വഴിതെളിച്ചത് ടി.പി. സെൻകുമാർ നടത്തിയ അന്വേഷണമാണ്.തീവ്രവാദ സംഘടനയായ ജം ഇയ്യത്തുൽ ഇഹ്സാനിയയാണ് സുനിൽ വധത്തിനുപിന്നിലെന്നു കണ്ടെത്തിയത് ഈ അന്വേഷണത്തിലാണ്.
Discussion about this post