സഭയുടെ നടപടിക്കെതിരെ മാര്‍പ്പാപ്പയ്ക്ക് കത്തയച്ച് സിസ്റ്റര്‍ ലൂസി കളപ്പുര.എഫ്‌സിസി സഭയുടെ നടപടിക്കെതിരെ നേരിട്ട് വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പക്ക് സിസ്റ്റര്‍ ലൂസിയുടെ കത്ത്. ഫ്രാങ്കോക്കെതിരെ പ്രതികരിച്ചതോടെയാണ് താന്‍ തെറ്റുകാരിയായതെന്നും സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും കത്തില്‍ പറയുന്നു.
എഫ്.സി.സി സന്യാസ സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി വത്തിക്കാനില്‍ നല്‍കിയ അപ്പീല്‍ തള്ളിയ സാഹചര്യത്തിലാണ് പോപ്പിന് നേരില്‍ വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി റോമിലേക്ക് കത്തയച്ചത്.
Discussion about this post