കളർ പ്രിന്ററും കട്ടിങ് മെഷീനും ഉപയോഗിച്ച് വീട്ടിൽ തന്നെ കളളനോട്ട് അടിച്ച പ്രതി പിടിയിൽ.മുക്കാൽ ലക്ഷത്തോളം രൂപയുടെ കളളനോട്ടുകളുമായി പ്രതി പിടിയിലായത്. സ്പരിറ്റ് കടത്തും കവർച്ചയുമടക്കം ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയായ കൊളത്തൂർ ഹരി എന്ന കൊളത്തൂർ തൈവളപ്പില് ഹരിദാസ് (49) ആണ് പിടിയിലായത്.
75,500 രൂപ മൂല്യം വരുന്ന 151 അഞ്ഞൂറു രൂപ നോട്ടുകളും അച്ചടി സാമഗ്രികളും പിടിച്ചെടുത്തു. നിലവാരം കുറഞ്ഞ കടലാസിലാണ് 500 രൂപയുടെ പകർപ്പ് പ്രിന്റ് ചെയ്‌തെടുക്കുകയായിരുന്നു. കൊടകര, ആളൂർ പ്രദേശങ്ങളിൽ കളളനോട്ട് വ്യാപകമായി ലഭിക്കുന്നുണ്ടെന്ന് റൂറൽപൊലീസ് മേധാവി കെ പി വിജയകുമാരന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ഹരിദാസ് ആണ് നോട്ട് വിതരണം ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞതോടെ വീട്ടിൽ നടത്തിയ റെയ്ഡിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന കളളനോട്ടുകൾ കണ്ടെടുത്തു. ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ഉപയോഗിക്കുന്ന സാധാരണ കടലാസിലായിരുന്നു നോട്ടടി. 10000 രൂപ വിലയുളള പ്രിന്റർ ഉപയോഗിച്ചാണ് കറൻസിയുടെ പകർപ്പ് തയ്യാറാക്കിയത്. കട്ടിങ് മെഷീന് ഉപയോഗിച്ച് കറൻസിയുടെ അളവിൽ മുറിച്ചെടുത്ത് വിതരണം നടത്തുകയായിരുന്നു രീതി.
Discussion about this post