മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി വ്യാഴാഴ്ചയോ ,വെളളിയാഴ്ചയോ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതടക്കമുളള ആവശ്യങ്ങളിൽ നിന്നും ശിവസേന പിന്മാറി സഖ്യത്തെ പിന്തുണയ്ക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഒക്ടോബർ 31 നോ , നവംബർ ഒന്നിനോ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഉണ്ടാകും.
അടുത്ത അഞ്ച് വർഷത്തേക്ക് താൻ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു. രണ്ടരവർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാമെന്ന് ബിജെപി വാഗ്ദാനം നൽകിയിട്ടില്ല. ഇതെ കുറിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷായും വ്യക്തമാക്കിയിട്ടുണ്ടെന്ന് ഫഡ്നാവിസ് പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തേക്ക് സ്ഥിരതയുളളതും കാര്യക്ഷമവുമായ സർക്കാർ മഹാരാഷ്ട്രയിൽ ഉണ്ടാകും. ബിജെപിയും ശിവസേനയും ചേർന്ന് സർക്കാർ രൂപവത്ക്കരിക്കും. ബിജെപി നിയമസഭാ കക്ഷി യോഗം ഇന്ന് ചേർന്ന് നേതാവിനെ തെരഞ്ഞെടുക്കുമെന്ന് ഫഡ്നാവിസ് പറഞ്ഞു.
Discussion about this post