ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ഭിന്നിപ്പിച്ച് വോട്ടുനേടൽ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. വോട്ടിന് വേണ്ടി കോൺഗ്രസ് രാജ്യത്തെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിക്കുകയാണ്. തീക്കൊള്ളി കൊണ്ടാണ് കോൺഗ്രസ് തലചൊറിയുന്നത് എന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ലാഭത്തിന് വേണ്ടി കോൺഗ്രസ് രാജ്യത്തെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വിഭജിക്കുന്നു. മതത്തിന്റെ പേരിൽ രാജ്യത്ത് അസ്വസ്ഥതകൾ ഉണ്ടാക്കുകയാണ് കോൺഗ്രസിന്റെ ശ്രമം. കോൺഗ്രസിന് എങ്ങിനെയെങ്കിലും രാജ്യത്തെ സാമൂഹിക ഐക്യം തകർക്കണം. മുസ്ലീം വിഭാഗത്തെ വോട്ട് ബാങ്ക് മാത്രമായിട്ടാണ് കോൺഗ്രസ് കണക്കാക്കുന്നത്. ഇവർക്ക് ഒരു നിർദ്ദേശമാണ് ഈ വേളയിൽ നൽകാനുള്ളത്. സർക്കാരുകൾ ഉണ്ടാക്കുന്നത് മാത്രമല്ല രാഷ്ട്രീയത്തിന്റെ ലക്ഷ്യം. രാജ്യത്തിന്റെ നിർമ്മിതി കൂടി രാഷ്ട്രീയത്തിന്റെ ഉദ്ദേശ്യമാണെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ അകത്ത് അഗ്നിയൊന്നുമില്ല. പക്ഷെ കോൺഗ്രസ് കളിക്കുന്നത് തീ കൊണ്ടാണ്. രാജ്യത്ത് ഭയമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇതിനായി ഹിന്ദു- മുസ്ലീം കാർഡ് ഇറക്കുന്നു. സർക്കാർ രൂപീകരിച്ച് ഭരണം കയ്യാളുന്നതിൽ മാത്രമാണ് കോൺഗ്രസിന്റെ ശ്രദ്ധ. ഇതിനായി വിവിധ സമൂഹങ്ങളെ പലതായി വേർതിരിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് വിശദമാക്കി.
Discussion about this post