കൂടാതെ : ആഭ്യന്തര യാത്രയിൽ സൗജന്യമായി കൊണ്ടുപോകാൻ കഴിയുന്ന ബാഗേജിൻ്റെ ഭാരം പുനർനിർണ്ണയിച്ച് എയർ ഇന്ത്യ. ടിക്കറ്റ് നിരക്ക് നിശ്ചയിച്ചാണ് പുനർ നിർണയിച്ചിരിക്കുന്നത് . 15 കിലോയാണ് ഇപ്പോഴുള്ള സൗജന്യ ബാഗേജിൻ്റെ ഭാരം. ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ കഴിഞ്ഞ ഓഗസ്റ്റിൽ അവതരിപ്പിച്ച വില നിർണയം മോഡൽ ഫെയർ ഫാമിലികളുടെ ഭാഗമാണ് മാറ്റങ്ങൾ അവതരിപ്പിച്ചത്.
എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്ന സമീപനം ഇനി അനുയോജ്യമല്ലെന്ന് എയർ പറഞ്ഞു. ഇനിമുതൽ എക്കണോമിക് ക്ലാസിലെ ഇക്കണോമി കംഫർട്ട് പ്ലസ് എന്നീ നിരക്കുകളിലെ യാത്രക്കാർക്ക് സൗജന്യമായി 15 കിലോ ചെക്ക് ഇൻ ബാഗേജ് മാത്രമേ അനുവദിക്കൂ. നേരത്തെ ഇത് 20 കിലോ ആയിരുന്നു. എന്നാൽ ഇക്കണോമി ഫ്ലെക്സിനു ഉയർന്ന നിരക്കിൽ യാത്രക്കാർക്ക് 25 കിലോഗ്രാം സൗജന്യമായി കൊണ്ടുപോകാം .
നഷ്ടത്തിലായിരുന്ന എയർലൈൻ സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്ന് പുതിയ ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പ് അറിയിച്ചു . 2022 ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുക്കുന്നതിന് മുമ്പ് സൗജന്യ ബാഗേജ് അലവൻസ് 25 കിലോ ആയിരുന്നു . ഇത് 2023 ൽ 20 കിലോയായി കുറച്ചു . ഇപ്പോൾ 15 കിലോ ആയി മാറിയതോടെ എയർ ഇന്ത്യയുടെ സൗജന്യ ബാഗേജ് അലവൻസ് മറ്റ് എയർലൈന് തുല്യമായി മാറി.
Discussion about this post