ഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ നവംബര്‍ 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇതോടെ മുന്‍ ധനകാര്യമന്ത്രിയെ വീണ്ടും തിഹാര്‍ ജയിലിലേക്ക് മാറ്റും. ഒരു ദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. അന്വേഷണ ഏജന്‍സിയുടെ ആവശ്യത്തെ ചിദംബരത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ എതിര്‍ത്തു. സാക്ഷികളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന് ഇ.ഡി ആവര്‍ത്തിക്കുന്നവെങ്കിലും ഇതുവരെ അത്തരത്തലുള്ള ചോദ്യം ചെയ്യല്‍ നടന്നിട്ടില്ലെന്ന് സിബല്‍ ചൂണ്ടിക്കാട്ടി.
തിഹാര്‍ ജയിലില്‍ അദ്ദേഹത്തിന് പ്രത്യേക സെല്ലും, വെസ്റ്റേണ്‍ ടോയ്‌ലെറ്റും, വീട്ടില്‍ പാകംചെയ്ത ഭക്ഷണവും മരുന്നുകളും അനുവദിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം ആദ്യം മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലായിരുന്നു അദ്ദേഹം. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ജയിലിലേക്ക് മാറ്റുന്നത്.
അതിനിടെ, ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ചിദംബരം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വയറുവേദനയെ തുടര്‍ന്ന് ചിദംബരത്തെ തിങ്കളാഴ്ച എയിംസ് ആശുപത്രിയില്‍ എത്തിച്ചിരുന്നു.
ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് പോകാന്‍ ജാമ്യം അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ജാമ്യഹര്‍ജി ഡല്‍ഹി കോടതി വ്യാഴാഴ്ച പരിഗണിക്കും.
Discussion about this post