പാലക്കാട് മെഡിക്കല്‍ കോളേജില്‍ എസ്എഫ്ഐ യൂണിയന് സംഘടിപ്പിച്ച പരിപാടിയില്‍ സിപിഎം അനുഭാവിയായ നടനെ ഇടത് പക്ഷ നിലപാടുകാരനായ സംവിധായകന് അപമാനിച്ചുവെന്ന വിവാദത്തില്‍ പ്രതികരണവുമായി യുവജനക്ഷേമ കമ്മീഷന് അധ്യക്ഷയും, ഡിവൈഎഫ്ഐ നേതാവുമായ ചിന്താം ജെറോം. കേരളീയ യുവത്വം ബിനീഷ് ബാസ്റ്റിന് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നാണ് ചിന്താ ജെറോം ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ്.
”നിശബ്ദമായി മടങ്ങാതെ
തലയുയര്‍ത്തി പ്രതികരിച്ച
ബിനീഷ് ബാസ്റ്റിന് ഐക്യദാര്‍ഢ്യം…
അതിഥിയായെത്തിയ ബിനീഷിനെ അപമാനിച്ച സംഭവത്തില്‍ യുവജനകമ്മീഷന് വിശദീകരണം തേടും…”-
ചിന്താ ജെറോം കുറിക്കുന്നു
ഈ പോസ്റ്റിന് കീഴേയുള്ള കമന്റുകളിലാണ് യുവജന കമ്മീഷന്റെ വാളയാര്‍ വിചേനത്തിനെതിരെയുള്ള പ്രതികരണങ്ങള്‍.
ചിന്താ സഖാവിന്റെ നഷ്ട്ടപ്പെട്ടു പോയ സംസാര ശേഷി തിരികെ നല്കിയ ബാസ്റ്റിന് സഖാവിനും മേനോന് സഖാവിനും 100 നീല അഭിവാദ്യങ്ങള്‍……. എന്തൊരു പ്രഹസനം ആണ് സജീ-
എന്നാണ് ഒരു കമന്റ്.
പ്രതികരണ ശേഷി തിരിച്ചുകിട്ടിയ യുവജന കമ്മീഷന് ആശംസകള്‍ എന്ന് മറ്റൊരാള്‍ പരിഹസിക്കുന്നു.
വാളയാറിനേക്കാള് പ്രാധാന്യം ഇ വിഷയത്തിന് ഉണ്ട് എന്നറിഞ്ഞതില്‍… സന്തോഷം.,
”അതൊക്കെ ഞങ്ങള്‍ ചെയ്യാം ചേച്ചി, ഒന്ന് ചോദിച്ചോട്ടെ അന്തസ്സുണ്ടോ നിങ്ങളും ഒരു സ്ത്രീ അല്ലെ ? നാളെ ഒരു കുട്ടിയുടെ അമ്മയാവണ്ട സ്ത്രീ ഇവിടെ രണ്ട് കുട്ടികള്‍ക്ക് നീതികിട്ടാന്‍ നിങ്ങള്‍ എന്ത് ചെയ്തു ? അതോ അത് നിങ്ങള്‍ക്ക് ഇടപെടണ്ടത് അല്ലെ ? അല്പം ബോധത്തോടെ ഹൃദയത്തില്‍ അല്പം കരുണയോടെ തുടരുക പ്രവര്‍ത്തനം അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കി വേണ്ടതിനെതിരെ പ്രതികരിക്കാതെ നിങ്ങള്‍ ഇടപെട്ടില്ലെങ്കിലും നേരയാകാവുന്ന ഒരു കാര്യം അതും പേരെടുക്കാന്‍ എഴുതരുത് ഇനിയും നാണക്കേടാണ്.’
‘-എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
https://www.facebook.com/chinthajerome.in/photos/a.656071241109998/2713480388702396/?type=3&theater
Discussion about this post