മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകള്‍ക്കും കമ്മ്യൂണിസ്റ്റ് ഭീകരഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. അട്ടപ്പാടിയില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ ഭീഷണി ഉയര്‍ന്നത്.
അതിനാല്‍ മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരിപാടികള്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. കോടഞ്ചേരി, താമരശ്ശേരി, കൂരാച്ചുണ്ട്, പെരുവണ്ണാമൂഴി, തൊട്ടില്‍പ്പാലം, എന്നീ മലയോര മേഖലകളിലെ സ്റ്റേഷനുകള്‍ക്കാണ് ഭീഷണിയുള്ളത്.
ഇവിടങ്ങളിലും വയനാട്ടിലെ മുഴുവന്‍ സ്റ്റേഷനുകളിലും പോലീസ് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഡിജിപി നിര്‍ദേശിച്ചു. പ്രദേശങ്ങളില്‍ തണ്ടര്‍ ബോള്‍ട്ട് സംഘം എത്തിയിട്ടുണ്ട്.
Discussion about this post