സ്കൂളുകളിലും കോളേജുകളിലും യൂണിയൻ പ്രവർത്തനം തിരിച്ചുകൊണ്ടുവരാൻ നിയമം നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഇ. ശ്രീധരൻ. നിയമ നിർമാണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി താൻ പ്രസിഡന്റായുള്ള എഫ്.ആര്‍.എന്‍.വി എന്ന സന്നദ്ധ സംഘടന ഹൈക്കോടതിയില്‍ സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യങ്ങള്‍ ഇല്ലാതാകുന്നതു മൂലമാണ് മഹാരാജാസില്‍ പ്രിന്‍സിപ്പലിന്റെ കസേരകത്തിച്ചതും, വിദ്യാര്‍ഥി കുത്തേറ്റു മരിച്ചതും, യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥി ക്ക കുത്തേറ്റതും പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത്. മൂല്യങ്ങളും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം എന്നാവശ്യപ്പെട്ട് രണ്ടുതവണ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ കണ്ടിട്ടും ഫലമുണ്ടായില്ല.
കഴിഞ്ഞ മന്ത്രിസഭായോഗമാണ് സ്‌കൂളുകളിലും കോളജുകളിലും യൂണിയന്‍ പ്രവര്‍ത്തനം നിയമവിധേയമാക്കാനുള്ള കരടുബില്ലിന് അംഗീകാരം നല്‍കിയത്. പുതിയ ബില്‍ നിയമമാകുന്നതോടെ സ്വാശ്രയ കോളജുകളിലും ഇനി വിദ്യാര്‍ത്ഥി യൂണിയനുകള്‍ വരും. കേന്ദ്ര സര്‍വകലാശാലയും കല്‍പിത സര്‍വകലാശാലകളും ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും.
Discussion about this post