= പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടർന്ന് കശ്മീർ താഴ് വരയിൽ നിർത്തിവച്ച ട്രെയിൻ ഗതാഗതം മൂന്ന് മാസത്തിന് ശേഷം വീണ്ടും ആരംഭിക്കുന്നു. നവംബർ 11 മുതൽ ട്രെയിൻ സർവ്വീസ് പുനരാരംഭിക്കും. മൂന്ന് ദിവസത്തിനകം ട്രാക്ക് പരിശോധന നടത്തണമെന്ന് കശ്മീർ ഡിവിഷണൽ കമ്മീഷണർ ബസീർ അഹമ്മദ് ഖാൻ റെയിൽവെ അധികൃതരോട് നിർദ്ദേശിച്ചു. തുടർന്ന് നവംബർ 10 ന് ട്രയൽ റൺ നടത്തുകയും 11 ന് സർവ്വീസ് പുനരാരംഭിക്കുകയും ചെയ്യുമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.
വടക്കൻ കശ്മീരിലെ ബാരാമുളളയിൽ നിന്ന് തെക്കൻ കശ്മീരിലെ ബനിഹാളിലേക്കുളള ട്രെയിൻ സർവ്വീസ് ഓഗ്സ്റ്റ് 5 ന് താത്ക്കാലികമായി നിർത്തിവച്ചു. ഒക്ടോബർ 31 നാണ് കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരും കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കും നിലവിൽ വന്നത്.വാലിയിലെ റെയിൽ സർവ്വീസുകൾ പുന: സ്ഥാപിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും,ബന്ധപ്പെട്ട മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Discussion about this post