തൃശൂർ കാരമുക്കിൽ നിന്നും കള്ളനോട്ട് പിടികൂടി. 40 ലക്ഷത്തിന്റെ കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
എടക്കഴിയൂർ സ്വദേശി ജവാഹ്, നിസാർ എന്നിവരാണ് അറസ്റ്റിലായത്.
2000ത്തിന്റെ കള്ളനോട്ടുകൾ സ്കൂട്ടറില്‍ കൊണ്ടു പോകുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ പിന്തുടർന്ന് പിടിക്കുകയായിരുന്നു.
Discussion about this post