ബൊളിവിയയിലെ ചെറു നഗരത്തിലെ മേയര്‍ക്ക് നേരെ ആക്രമണം. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് നഗരത്തിന്റെ മേയര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ചെരുപ്പിടാതെ നഗരത്തിലൂടെ മേയറെ വലിച്ചിഴച്ച പ്രതിഷേധകര്‍ അവരുടേ മേല്‍ ചുവന്ന മഷി ഒഴിക്കുകയും ബലപ്രയോഗത്തിലൂടെ മുടി മുറിച്ചുകളയുകയും ചെയ്തു.
ഒക്ടോബര്‍ 20 ന് നടന്ന തെരഞ്ഞെടുപ്പിനോടുള്ള വിയോചിപ്പായി വിന്റോയിലെ പാലങ്ങളിലൊന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുനന്തിനിടെ പ്രസിഡന്റ് ഇവോ മൊറാലസിന്റെ അനുയായികള്‍ പ്രതിപക്ഷ പ്രതിഷേധകരില്‍ രണ്ടുപേരെ കൊന്നതായാണ് സൂചന. ഇതില്‍ ഒരാളുടെ മരണം സ്ഥിരീകരിച്ചതോടെ ഭരിക്കുന്ന പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട മേയര്‍ പാട്രീഷ്യ അര്‍സിനും പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധകര്‍ ആക്രമണം അഴിച്ചുവിട്ടത്. ‘കൊലപാതകി കൊലപാതകി’ എന്ന് വിളിച്ചാണ് മേയറെ പ്രതിഷേധകര്‍ തെരുവിലൂടെ വലിച്ചിഴച്ചത്.
ബലപ്രയോഗത്തിലൂടെ അഴിസിനെക്കൊണ്ട് രാജിക്കത്തില്‍ ഒപ്പുവപ്പിക്കുകയും ചെയ്തു. പൊലീസിന് കൈമാറിയ ആഴ്സിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴ്സിന്റെ ഓഫീസ് കത്തിക്കുകയും ജനലകുകള്‍ തകര്‍ക്കുകയും ചെയ്തു.
Discussion about this post