അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യ 15 വർഷത്തിനുള്ളിൽ 10 ട്രില്ല്യൺ ഡോളർ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ വളര്‍ച്ച കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പഞ്ഞിരുന്നു. എന്നാൽ ആ ലക്ഷ്യം കൈവരിച്ച് 10 ട്രില്ല്യൺ ഡോളർ എന്ന ഘട്ടത്തിലേക്കും ഇന്ത്യ വളരുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഡൽഹിയിൽ 22ാമത് ഇന്ത്യൻ ഇൻറർനാഷണൽ സെക്യൂരിറ്റി എക്സ്പോ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വളർച്ചയിൽ പ്രതിരോധ മേഖലക്ക് പ്രധാനപങ്കുണ്ട്. ആഭ്യന്തര ആയുധ നിർമാണത്തിലൂടെ ലോകോത്തര നിലവാരത്തിലേക്ക് ഉയരാനും മേഖലയിലെ ഇറക്കുമതി കുറച്ച് സ്വയം പര്യാപ്ത കൈവരിക്കാനും ഇന്ത്യക്ക് കഴിയുമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
Discussion about this post