മഹാരാഷ്ട്രയിൽ ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് പാർട്ടി നേതാവ് നാരായണ റാണ. ബിജെപി അധികാരത്തിൽ വരുന്നത് ഉറപ്പാക്കാൻ എന്തും ചെയ്യുമെന്ന് റാണ അവകാശപ്പെട്ടു.
മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് റാണെയുടെ പ്രസ്താവന. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ സന്ദർശിച്ചതിന് ശേഷമാണ് റാണ പ്രതികരിച്ചത്.
രാജ്യസഭ എംപി കൂടിയായ റാണ മുൻ ശിവസേന മുഖ്യമന്ത്രിയായിരുന്നു. സർക്കാർ രൂപികരിക്കുന്നതിനായി 145 എംഎൽഎമാരുടെ ലിസ്റ്റുമായി ഗവർണ്ണറെ കാണും. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിൽ ആശങ്കയുണ്ടെന്ന് റാണ പറഞ്ഞു. ബിജെപിയുമായി സഹകരിക്കാതിരുന്നതിന് ശിവസേനയ്‌ക്കെതിരെ റാണ ആഞ്ഞടിച്ചു.
സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കാൻ കോൺഗ്രസ് എൻസിപിയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചതിനെയും റാണ ആക്ഷേപിച്ചു.സംസ്ഥാനത്ത് സർക്കാരുണ്ടാക്കാൻ സേനയെ പിന്തുണയ്ക്കുന്നതിൽ തീരുമാനമെടുക്കാതെ കബളിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണ്. കോൺഗ്രസ് ശിവസേനയെ വിഡ്ഢീകളാക്കുന്നുവെന്നും റാണ ആരോപിച്ചു
Discussion about this post