ഡല്‍ഹി: മുംബൈ സ്ഫോടനക്കേസില പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണമായി ചിലര്‍ വിലയിരുത്തുന്ന സാഹചര്യത്തിലാണ് ഇതിനെ തള്ളി പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നത്.
സ്വതന്ത്ര ഇന്ത്യയില്‍ 1414 പേരെ തൂക്കിലേറ്റിയെന്നും ഇതില്‍ 72 പേര് മാത്രമാണ് മുസ്ലിങ്ങളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വധശിക്ഷയ്ക്കിരയായവരില് അഞ്ച് ശതമാനം മാത്രമാണ് മുസ്ലിം വിഭാഗത്തില്‍ വരുന്നതെന്ന നാഷണല്‍ ലോ യൂണിവേഴ്സിറ്റിയുടെ ഡെത്ത് പെനാല്‍റ്റി റിസര്‍ച്ച് പ്രോജക്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
1947 ന് ശേഷം തൂക്കിലേറ്റപ്പെട്ടവരുടെ ലഭ്യമായ കണക്കുകളാണ് എന്‍എല്‍യു വിന്റെ റിപ്പോര്‍ട്ടിലുള്ളത്.
Discussion about this post