ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനു പിന്നിലെ പൊലീസ് ക്വാർട്ടേഴ്സിൽ പാമ്പ് കയറി. എസ്ഐ ടി.പി.സെന്തിൽ കുമാറിന്റെ വീട്ടിൽ കടന്ന മൂർഖൻ പാമ്പിനെ മണിക്കൂറുകൾക്കു ശേഷം വാവാ സുരേഷ് എത്തി പിടികൂടുകയായിരുന്നു. ക്വാർട്ടേഴ്സിനോട് തൊട്ടു ചേർന്നാണ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ.
നഴ്സറി തലം മുതൽ ഹയർ സെക്കൻഡറി ക്ലാസുകൾ വരെ പ്രവർത്തിക്കുന്ന സ്കൂളിന് സമീപത്തെ ഈ കാട് കുട്ടികൾക്കും അധ്യാപകർക്കും എന്നും ഭീഷണിയാണ്. കാട്ടിൽ നിന്നും പുറത്തേക്ക് കടക്കുന്ന പാമ്പുകൾ തൊട്ട് ചേർന്ന ഇടറോഡിലേക്കും എത്താറുണ്ട്. അതിനാൽ സന്ധ്യ കഴിഞ്ഞാൽ അതു വഴി ആരും നടന്നു പോകാറില്ല.
പൊലീസ് ക്വാർട്ടേഴ്സിലേക്ക് പാമ്പുകൾ കടന്നു കയറുന്നതും ഇത് ആദ്യ സംഭവമല്ല. കുടുംബമായി കഴിഞ്ഞിരുന്ന പല പൊലീസുകാരും പാമ്പിന്റെ ശല്യം കാരണം താമസം മാറി പോയി.പൊലീസ് പിടികൂടുന്ന വാഹനങ്ങൾ തൊണ്ടി മുതലായി കൊണ്ടിടുന്നതും ഈ കാട്ടിനുള്ളിലാണ്.
Discussion about this post