തിരുവനന്തപുരം: ലോക്‌സഭയിൽ നടത്തിയ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭരണം നേടാൻ കഴിയാത്തതിന് രാഹുൽ ഹിന്ദുക്കളുടെ മേൽ കുതിര കയറുകയാണ്. ശ്രീരാമൻ ജനിച്ചതിന് തെളിവില്ലെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം കൊടുത്തവരാണ് കോൺഗ്രസുകാർ എന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധി പാർലമെന്റിൽ ഹൈന്ദവരെയും ഹിന്ദു സംസ്‌കാരത്തെയും അപമാനിച്ചു. ഇതിൽ അദ്ദേഹം മാപ്പ് പറയണം. തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയ്ക്ക് അദ്ദേഹം ഹിന്ദുക്കൾക്ക് മേൽ കുതിര കയറുകയാണ്. ഹിന്ദുക്കൾ എല്ലാവരും അക്രമികൾ ആണെന്നാണ് രാഹുൽ പറയുന്നത്. ശിവഭഗവാനെ പാർലമെന്റിൽ അവഹേളിച്ചു. ചിൻമുദ്ര സങ്കൽപ്പത്തെ വികലമാക്കിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അക്രമത്തിന് വേണ്ടിയല്ല ഹിന്ദു ദൈവങ്ങൾ കയ്യിൽ ആയുധമേന്തുന്നത്. മറിച്ച് ധർമ്മം സംരക്ഷിക്കാനാണ്. എല്ലാറ്റിനെയും രാഹുൽ തെറ്റായിട്ടാണ് വ്യാഖ്യാനിക്കുന്നത്. വർഗ്ഗീയവാദികളെ പ്രീണിപ്പിക്കുകയാണ് ഇതെല്ലാം ചെയ്യുന്നതിലൂടെ രാഹുലിന്റെ ലക്ഷ്യമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post