തൃപ്തി ദേശായി അടക്കം ഒരു യുവതിയെയും ശബരിമലയില്‍കയറ്റില്ലെന്നു മന്ത്രി എ.കെ. ബാലന്‍. കേരളത്തിലുള്ള ഭക്തരായ സ്തീകള്‍ ശബരിമലയില്‍ പോകില്ല. ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം സംഭവവുുമായി ബന്ധപ്പെട്ട് ഗൂഡാലോചന അന്വേഷിക്കും . വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല.
സമാധാനപരമായാണ് ശബരിമലയിൽ തീര്‍ത്ഥാടന സീസൺ പുരോഗമിക്കുന്നത്. അവിടത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാൻ ആരെയും അനുവദിക്കില്ല. വിശ്വാസികൾക്ക് നിര്‍ഭയമായി ശബരിമലയിൽ എത്താമെന്നും അതിന് തടസം നിൽക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും എകെ ബാലൻ പറഞ്ഞു,
തൃപ്തി ദേശായിയുടെ വരവിനുപിന്നില്‍ ഗൂഢാലോചനയെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. യാത്രയ്ക്ക് കൃത്യമായ തിരക്കഥയും അജന്‍ഡയും പ്രത്യേകസംവിധാനവുമുണ്ട് . തൃപ്തിയുടെ വരവ് ഒരു മാധ്യമത്തെ മാത്രം അറിയിച്ചതിലും ദുരൂഹതയുണ്ടെന്നും കടകംപള്ളി പറഞ്ഞിരുന്നു.
അതേസമയം ശബരിമല വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നു; അതില്‍ മാറ്റമില്ല. വിധിയില്‍ വ്യക്തത വരുത്താന്‍ തൃപ്തിയടക്കം ആര്‍ക്കും കോടതിയില്‍ പോകാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post