മുംബൈ: മഹാരാഷ്ട്രയിലെ ത്രികക്ഷിസഖ്യത്തിനെതിരെയും ശിവസേനക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ദേവേന്ദ്ര ഫട്‌നാവിസ്. മുഖ്യമന്ത്രിപദം പങ്കിടാന്‍ ശിവസേനയുമായി ധാരണയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ശിവസേന വിലപേശല്‍ ആരംഭിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുംബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആശയവ്യത്യാസമുള്ള മൂന്ന് പാര്‍ട്ടികളാണ് സഹകരിക്കുന്നത്. സ്ഥിരതയുള്ള ഒരു സര്‍ക്കാരുണ്ടാക്കാന്‍ ത്രികക്ഷിസഖ്യത്തിനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയുടേത് വിലപേശല്‍ രാഷ്ട്രീയം ആണ്. സഖ്യത്തിലിരിക്കേ ശിവസേന എതിരാളികളുമായി ചര്‍ച്ച നടത്തി. ജനവിധി ബിജെപിക്ക് അനുകൂലമായിരുന്നു. കുതിരകച്ചവടം നടത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനവിധിയെ ശിവസേന വഞ്ചിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും രാജി പ്രഖ്യാപിച്ച് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Discussion about this post