ഡൽഹി: ജവഹർലാൽ നെഹ്രു സർവ്വകലാശാല രണ്ട് വർഷത്തേക്ക് പൂട്ടിയിടണമെന്ന് ബിജെപി എം പി സുബ്രഹ്മണ്യം സ്വാമി. ആ കാലയളവിൽ സർവ്വകലാശാലയിൽ ശുദ്ധീകരണ പ്രക്രിയ നടത്തണമെന്നും ശേഷം സുഭാഷ് ചന്ദ്രബോസിന്റെ പേര് നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നെഹ്രുവിന്റെ പേരുള്ള നിരവധി സ്ഥാപനങ്ങൾ രാജ്യത്തുണ്ടെന്നും അവയൊക്കെയും പുനർനാമകരണം ചെയ്യാൻ സമയമായെന്നും സ്വാമി പറഞ്ഞു. സുഭാഷ് ചന്ദ്ര ബോസ് ഒരു ദേശീയവാദി ആയിരുന്നെന്നും സർവ്വകലാശാലക്ക് അദ്ദേഹത്തിന്റെ പേര് നൽകുന്നത് വിദ്യാർത്ഥികളിൽ ഗുണകരമായ സ്വാധീനം ചെലുത്തുമെന്നും സുബ്രഹ്മണ്യം സ്വാമി കൂട്ടിച്ചേർത്തു. എല്ലാം നെഹ്രുവിന്റെ പേരിൽ മാത്രം അറിയപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ഇന്ന് ജവഹർലാൽ നെഹ്രു സർവ്വകലാശായിൽ കാടത്തമാണ് വിദ്യാർത്ഥികളെന്ന് പറയുന്നവർ കാട്ടിക്കൂട്ടുന്നതെന്നും സർവ്വകലാശാല പുനർനാമകരണം ചെയ്ത ശേഷം സംസ്കാര സമ്പന്നരായ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകണമെന്നും ഭരണഘടന ദിനത്തോടനുബന്ധിച്ച് സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി.
വിഘടനവാദപരവും ദേശവിരുദ്ധവുമായ മുദ്രാവാക്യങ്ങൾ ജെ എൻ യുവിൽ സമരത്തിന്റെ മറവിൽ മുഴങ്ങിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം.
Discussion about this post