മൂന്നു മാസത്തിനു ശേഷം ജിഎസ്ടി പിരിവ് ഏറ്റവും ഉയർന്ന നിലയിൽ. 1,03,492 കോടി രൂപയാണ് നവംബറിൽ ജിഎസ്ടി ഇനത്തിൽ പിരിച്ചെടുത്തത്. 2018 നവംബറിനേക്കാൾ 6 ശതമാനത്തിന്റെ വളർച്ച. 97,637 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം നവംബറിൽ ലഭിച്ചത്. ജിഎസ്ടി ഏർപ്പെടുത്തിയതിനു ശേഷമുള്ള മൂന്നാമത്തെ വലിയ തുകയാണ് മാസപ്പിരിവിനത്തിൽ ഇത്തവണ ലഭിച്ചത്.
ഏപ്രിൽ– മാർച്ച് മാസങ്ങളിലായിരുന്നു ഇതിനു മുൻപ് കൂടുതൽ നികുതി സമാഹരണം നടന്നത്. ധനമന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്.
ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഒരു ലക്ഷം കോടി രൂപയ്ക്കു താഴേയ്ക്കു നികുതി പിരിവ് കുറഞ്ഞത് സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിച്ചിരുന്നു. രണ്ടു മാസത്തെ നെഗറ്റിവ് വളർച്ചയ്ക്കു ശേഷം ആകർഷകമായ വളർച്ചയാണ് നവംബറിൽ കാണിച്ചിരിക്കുന്നത്. ആഭ്യന്തര ഇടപാടുകളിലെ ജിഎസ്ടി ശേഖരം 12% വളർച്ച കൈവരിച്ചു, ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.
Discussion about this post