ഇടുക്കി: നെഹ്റു കുടുംബത്തിനെതിരെ വിമര്‍ശനവുമായി ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്. പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്റു കുടുംബം ഗാന്ധിയുടെ പേരും മോഷ്ടിച്ചെന്ന് രാജേന്ദ്രന് വിമര്‍ശനമുന്നയിച്ചു.
സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെ പേരിനൊപ്പം ഗാന്ധിയെന്ന പേര് എങ്ങിനെയെത്തിയെന്നും നെഹ്റുവിന്റെ അച്ഛന്റെ പാരമ്പര്യത്തില്‍ ഗാന്ധിയുണ്ടോയെന്നും എസ്. രാജേന്ദ്രന് ചോദിച്ചു.
സിപിഎം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ നയവിശദീകരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് എസ് രാജേന്ദ്രന്റെ അധിക്ഷേപം. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായണ് മൂന്നാറില്‍ സിപിഎം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തില്‍ നയവിശദീകരണ യോഗം സംഘടിപ്പിച്ചത്.
Discussion about this post