മലങ്കര സഭാ തര്‍ക്കത്തില്‍ മറ്റു സഭകളുടെ മധ്യസ്ഥശ്രമം തള്ളി ഓര്‍ത്തോഡോക്സ് സഭ. സുപ്രീം കോടതി വിധിക്ക് മുകളില്‍ ആരും മധ്യസ്ഥതക്ക് വരണ്ടന്നും ചിലരുടെ കുതന്ത്രമാണ് അനുരജ്ഞന ശ്രമങ്ങള്‍ക്ക് പിന്നിലെന്നും ബസേലിയോസ് മര്‍ത്തോമാ കാതോലിക്കാ ബാവ തുറന്നടിച്ചു.
ഓര്‍ത്തോഡോക്സ് – യാക്കോബായ സഭകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് തയ്യാറാണെന്ന് കാട്ടി അഞ്ച് സഭകളുടെ അധ്യക്ഷന്മാരാണ് ഇന്നലെ ഇരു സഭകള്‍ക്കും കത്ത് നല്‍കിയത്. എന്നാല്‍ കൊച്ചിയില്‍ ക്രൈസ്തവ യുവജന പ്രസ്ഥാനം സംഘടിപ്പിച്ച സഹന സമര വേദിയില്‍ വെച്ചാണ് കാതോലിക്കാ ബാവ ഈ ക്ഷണം തള്ളിക്കളഞ്ഞത്.
സുപ്രീംകോടതി വിധി അനുസരിക്കാത്തവരുമായി എന്ത് മധ്യസ്ഥ ചര്‍ച്ചയാണ് നടത്തേണ്ടതെന്നും സമരം ഉദ്ഘാടനം ചെയ്ത് കാതോലിക്കാ ബാവ ചോദിച്ചു.
Discussion about this post