ന്യൂഡൽഹി: ജിഎസ്ടി വരുമാനം പുതിയ റെക്കോർഡിൽ. ഏപ്രിലിലെ ജിഎസ്ടി വരുമാനം 2.10 ലക്ഷം കോടി രൂപയിലെത്തി. എക്കാലത്തെയും ഉയർന്ന നിരക്കാണ് ഇത്.
കഴിഞ്ഞ വർഷത്തേക്കാൾ 12.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ചിൽ 1.78 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു ഇതിന് മുൻപ് ഏറ്റവും കൂടുതൽ ജിഎസ്ടി വരുമാനം നേടിയത്. 1.87 ലക്ഷം കോടി രൂപയാണ് കളിഞ്ഞ ഏപ്രിലിൽ ജിഎസ്ടി ഇനത്തിൽ സർക്കാരിന് ലഭിച്ചത്.
2017 ജൂലായിൽ ഏറ്റവും കൂടുതൽ ജിഎസ്ടി വരുമാനം നേടി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് 2023 ഏപ്രിലിൽ ഉയർന്ന വരുമാനം നേടിയത്. ഇതാദ്യമായാണ് ജിഎസ്ടി വരുമാനം രണ്ട് ലക്ഷം കോടി ജിഎസ്ടി വരുമാനം കടക്കുന്നത്.
ആഭ്യന്തര ഇടപാടുകളിൽ 13.4 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇറക്കുമതിയിൽ 8.3 ശതമാനം വർദ്ധനവും ഉണ്ടായിട്ടുണ്ട്. ഇതാണ് ഏപ്രിൽ മാസത്തിലെ ജിഎസ്ടി വരുമാനത്തിലെ ഉയർച്ചയുടെ കാരണമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ജിഎസ്ടി( സിജിഎസ്ടി) 43,847 കോടി രൂപയും സംസ്ഥാന ജിഎസ്ടി (എസ്ജിഎസ്ടി) 53,538 കോടി രൂപയുമാണെന്ന് മന്ത്രാലയം അറിയിച്ചു. 99,623 കോടി രൂപയാണ് സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി).
മഹാരാഷ്ട്രയിൽ 13 ശതമാനം, കർണാടകയിൽ 9 ശതമാനം, ഉത്തർപ്രദേശിൽ 19 ശതമാനം, ഗുജറാത്തിൽ 13 ശതമാനം, ഡൽഹിയിൽ 23 ശതമാനം എന്നിങ്ങനെയാണ് ജിഎസ്ടി വരുമാന വളർച്ച.
Discussion about this post