ന്യൂഡൽഹി : ഝാർഖണ്ഡ് കോൺഗ്രസിന്റെ എക്സ് അക്കൗണ്ട് മൈക്രോബ്ലോഗിംഗ് സൈറ്റ് തടഞ്ഞുവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീഡിയോ ഷെയർ ചെയ്തതിനാണ് അകൗണ്ട് തടഞ്ഞുവച്ചത്. അമിത് ഷായുടെ ‘ഡീപ്‌ഫേക്ക് മോർഫ് ചെയ്ത വീഡിയോ’ ഹാൻഡിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അമിത് ഷായുടെ എഡിറ്റ് ചെയ്ത വ്യാജ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം ഡൽഹി പോലീസ കേസെടുത്തിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയെ തുടർന്നാണ് കേസ് എടുത്തിരിക്കുന്നത്.
ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയാൽ ഒബിസി, എസ്സി / എസ്ടി സംവരണം നിർത്തലാക്കുമെന്നായിരുന്നു എഡിറ്റ് ചെയ്ത വീഡിയോ. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഒരു പ്രത്യേക മതവിഭാഗത്തിന് വേണ്ടിയുള്ള സംവരണം റദ്ദാക്കി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രസ്താവന എഡിറ്റ് ചെയ്താണ് നിലവിൽ പ്രചരിക്കുന്ന വീഡിയോകൾ ഉണ്ടാക്കിയത്.
Discussion about this post