തൃശൂർ: നൃത്തം ചെയ്യുന്നതിനിടെ 67കാരി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ അരിമ്പൂർ തണ്ടാശേരി ജയരാജിന്റെ ഭാര്യ സതിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
ഇന്നലെ രാത്രി കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന കലാപരിപാടികൾക്കിടെയായിരുന്നു സംഭവം. പതിനാന്ന് പേർ ഉൾപ്പെടുന്ന സംഘത്തിനോടൊപ്പം കൈകൊട്ടിക്കളി കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
Discussion about this post