ഹൈദരാബാദ്: ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെയും സംഘത്തെയും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ വസതിക്കു മുന്നില്‍ നിന്നു പോലീസ് അറസ്റ്റ് ചെയ്തു. വെറ്ററിനറി ഡോക്ടറായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് ചുട്ടുകരിച്ച കേസിലെ പ്രതികളെ ആറുമാസത്തിനുള്ളില്‍ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് ഭൂമാതാ ബ്രിഗേഡ് അധ്യക്ഷകൂടിയായ തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിരുന്നു. ഈ കത്ത് മുഖ്യമന്ത്രിക്കു കൈമാറാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. തൃപ്തി.ും സംഘവും അണികള്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലെത്തിയപ്പോള്‍ പോലീസ് തടയുകയായിരുന്നു.
മുന്‍കൂട്ടി അനുമതി തേടാത്തതിനാലാണു സന്ദര്‍ശനത്തിന് അനുമതി നല്‍കാതിരുന്നതെന്നു പോലീസ് അറിയിച്ചു. തെലങ്കാന സര്‍ക്കാരിനെതിരേ സമരം തുടങ്ങുമെന്നു തൃപ്തി മുന്നറിയിപ്പ് നല്‍കി.
Discussion about this post