ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗത്തിനു ശേഷം ചുട്ടു കൊന്ന പ്രതികളെ വെടിവച്ചു കൊലപ്പെടുത്തിയ പോലീസ് നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ച് ജനങ്ങള്‍. പോലീസുകാരുടെ കൈകളില്‍ രാഖി കെട്ടിയും, മധുരവിതരണം നടത്തിയുമാണ് ആഘോഷം.
കഴിഞ്ഞ ദിവസം രാത്രി ഡോക്ടറെ ചുട്ടെരിച്ച സ്ഥലത്ത് തെളിവെടുപ്പ് നടത്താന്‍ കൊണ്ടുവന്നതായിരുന്നു പ്രതികളെ. അതിനിടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെയാണ് നാലുപേരെയും പൊലീസ് വെടിവെച്ചുകൊന്നത്.
പ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെയാണ് പൊലീസ് വെടിവെച്ച് കൊന്നത്.
ഹൈദരാബാദ് ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണു ഡോക്ടറുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ഇരുപത്താറുകാരിയെ പ്രതികള്‍ ഊഴമിട്ട് പല തവണ പീഡിപ്പിച്ചു. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പൊലീസ് പറയുന്നു. തുടര്‍ന്നു പെട്രോള്‍ വാങ്ങി വന്ന് പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കത്തിക്കുകയായിരുന്നു.
Discussion about this post