റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. നവംബര്‍ 30 നായിരുന്നു ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. 20 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്.
കടുത്ത മല്‍സരം നടക്കുന്ന ജാര്‍ഖണ്ഡില്‍ കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ബിജെപി പ്രധാനമായും ഉന്നയിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്താന്‍ മഹാസഖ്യം രൂപീകരിച്ചാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
നവംബര്‍ 30, ഡിസംബര്‍ 7, 12, 16,20 എന്നിങ്ങനെയാണ് വോട്ടെടുപ്പ് തിയ്യതികള്‍. 2014 ലും അഞ്ച് ഘട്ടങ്ങങ്ങളിലായിട്ടായിരുന്നു വേട്ടെടുപ്പ് നടത്തിയത്.
Discussion about this post