വാ വിട്ട വാക്കു കൊണ്ട് എന്നും വിവാദങ്ങളിൽ ഇടംപിടിക്കുന്ന നടനാണ് ഷെയ്ൻ നിഗം. പരസ്യമായി നടത്തിയ ഭൂരിഭാഗം പരാമർശങ്ങളും അദ്ദേഹത്തിന് തന്നെ തലവേദനയായിട്ടുണ്ട്. വിവാദങ്ങളും വിമർശനങ്ങളും ഉയരുന്നതോടെ മാപ്പ് പറഞ്ഞ് തടിതപ്പുകയാണ് ഷെയിനിന്റെ പതിവ് ശൈലി. മതത്തിന്റെ പേരിൽ ആക്രമിക്കപ്പെടുന്നുവെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ അദ്ദേഹം കരയാറുമുണ്ട്.
അടുത്തിടെ ഷെയ്‌നിനെ വിവാദ വാർത്തകളിൽ ഇടം നേടി കൊടുത്തത് ഉണ്ണി മുകുന്ദനെതിരായ അശ്ലീല പരാമർശം ആയിരുന്നു. അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസിനെ അവഹേളിച്ച് ഷെയ്ൻ നടത്തിയ പരാമർശം വലിയ വിമർശനത്തിനാണ് കാരണം ആയത്. ഇപ്പോഴിതാ പരാമർശത്തിൽ പതിവ് പോലെ മാപ്പ് പറഞ്ഞ് തടിയൂരിയിരിക്കുകയാണ് ഷെയ്ൻ നിഗം.
പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന പരിപാടിക്കിടെയായിരുന്നു ഷെയിൻ നിഗത്തിന്റെ ഏറ്റുപറച്ചിൽ. കൂട്ടുകാർ തമ്മിൽ പറയുന്ന തമാശപോലെയാണ് താൻ ഉണ്ണി മുകുന്ദനെതിരെ പരാമർശം നടത്തിയത് എന്നാണ് ഷെയ്ൻ പറയുന്നത്. അഭിമുഖം കണ്ടാൽ താൻ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാകും. ഉണ്ണിച്ചേട്ടനെയോ അദ്ദേഹത്തിന്റെയോ ആരാധകരെ വേദനിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടല്ല തന്റെ പരാമർശം. തന്റെ വാക്കുകൾ ആരെയെങ്കിലും വിഷമിപ്പിച്ചു എങ്കിൽ മാപ്പ് ചോദിക്കുന്നു. താനായത് കൊണ്ടാണ് തമാശ വിവാദം ആയത് എന്ന് പറഞ്ഞുകൊണ്ടാണ് ഷെയ്ൻ പ്രതികരണം അവസാനിപ്പിക്കുന്നത്.
സ്വകാര്യ ഓൺലെെൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഷെയ്ൻ ഉണ്ണി മുകുന്ദനെതിരെ അശ്ലീല പരാമർശം നടത്തിയത്. ഇത് വിവാദം ആയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി ഷെയ്ൻ രംഗത്ത് എത്തിയിരുന്നു. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും മത വിദ്വേഷത്തിന് അവസരം മുതലെടുക്കാൻ കാത്തു നിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണം ആയി എന്നും പറഞ്ഞു കൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇതിലൂടെ വിമർശനം തണുപ്പിക്കാം എന്നായിരുന്നു ഷെയ്ൻ കരുതിയിരുന്നത്. എന്നാൽ വിമർശനങ്ങൾക്കോ പ്രതിഷേധങ്ങൾക്കോ അയവ് വന്നില്ല. ഇതോടെയാണ് പരസ്യമായി മാപ്പ് പറഞ്ഞ് തടിയൂരാനുള്ള ഷെയ്‌നിന്റെ ശ്രമം.
Discussion about this post