ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂജഴ്സിയില്‍ അജ്ഞാതരായ ആയുധധാരികളും പൊലീസും നടത്തിയ വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ ആറു പേര് കൊല്ലപ്പെട്ടു. വെടിയുതിര്‍ത്ത രണ്ട് ആയുധധാരികളും കൊല്ലപ്പെട്ടു. ന്യൂജഴ്സിയിലെ ജഴ്സി സിറ്റിയിലെ കോഷര്‍ സുപ്പര്‍ മാര്‍ക്കറ്റിലാണ് വെടിവെപ്പ് നടന്നത്.
അമേരിക്കന്‍ സമയം 12.30നാണ് പ്രകോപനം കൂടാതെ ആയുധധാരികള്‍ വെടിവെപ്പ് തുടങ്ങിയത്. 100 റൗണ്ട് വെടിയുതിര്‍ത്തതായി പൊലീസ് അറിയിച്ചു. പൊലീസ് സേന നടത്തിയ വെടിവെപ്പിലാണ് അക്രമികള്‍ കൊല്ലപ്പെട്ടത്.
രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു സിവിലിയനും അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്തെ 12 സ്കൂളുകള്‍ താല്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു.
Discussion about this post