(യാക്കൂബ് മേമന്റെ വീടിന് മുന്നിലുള്ള പോലിസ് സന്നാഹം)
മുംബൈ : 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്റെ
മൃതദേഹം മറവുചെയ്തു. വൈകിട്ട് 4.30ന് സൗത്ത് മുംബൈ മറൈന്‍ ലൈനിലെ ബാദാ ഖബര്‍സ്താനിലാണ് ഖബറടക്ക ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും ചടങ്ങുകളില്‍ പങ്കാളികളായി. സംസ്കാരത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് ക്യാമറയില്‍ പകര്‍ത്തി.
മൃതദേഹം സഹോദരന് സുലൈമാനും ബന്ധു ഉസ്മാനും ഏറ്റുവാങ്ങി. മേമന്റെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര സെക്രട്ടറി അറിയിച്ചിരുന്നു. മൃതദേഹം കൈമാറുന്നതിനുള്ള വ്യവസ്ഥകള്‍ മേമന്റെ കുടുംബം അംഗീകരിച്ചു. വിലാപയാത്ര പാടില്ല, വേഗത്തില്‍ കബറടക്കംം നടത്തണം, സ്മാരകം പണിയാന്‍ പാടില്ല തുടങ്ങിയവയാണ് വ്യവസ്ഥകള്‍. മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിടാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
ഇന്നു രാവിലെ 6.43നാണ് യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയത്. മേമന്റെ അന്‍പത്തിമൂന്നാം ജന്മദിനം കൂടിയായ ഇന്ന് നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം തയാറാക്കിയ കഴുമരത്തില്‍ മേമനെ തൂക്കിക്കൊല്ലുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കി
മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ആദ്യ വധശിക്ഷയാണിത്.
Discussion about this post