കേന്ദ്ര സംഗീത നാടക അക്കാദമി മുന്‍ ചെയര്‍പേഴ്സണും ഭരതനാട്യം നര്‍ത്തകിയുമായ ലീല സാംസണെതിരേ സിബി ഐ കേസ് . പൊതുഫണ്ടില്‍നിന്നുള്ള സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണു കേസ്.
ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനിലെ കൂത്തമ്പലം ഓഡിറ്റോറിയം നവീകരണത്തിന് വഴിവിട്ട് 7.02 കോടി രൂപ ചെലവഴിച്ചുവെന്നാണു കേസ്. ഫൗണ്ടേഷന് ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ ടി.എസ്.മൂര്‍ത്തി, അക്കൗണ്ട്സ് ഓഫീസര്‍ എസ്.രാമചന്ദ്രന്, എന്‍ജിനീയറിങ് ഓഫീസര്‍ വി.ശ്രീനിവാസന് തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും ആര്‍ക്കിടെക്റ്റ് സ്ഥാപനമായ കാർഡിന്റെ അധികൃതര്‍ക്കെതിരേയും കേസുണ്ട്.
പദ്മശ്രീ പുരസ്കാര ജേതാവായ ലീല സാംസണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് മുന്‍ ചെയര്‍പേഴ്സണ്‍ കൂടിയാണ്.
Discussion about this post