രാത്രി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തു നിന്ന സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം. മൂവാറ്റുപുഴയിലാണ് സംഭവമുണ്ടായത്. ആദ്യം ബാഗ് തട്ടിയെടുക്കുകയും പിന്നീട് സ്റ്റാന്‍ഡിന് പിന്നിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പായിപ്ര എസ് വളവില്‍ താമസിക്കുന്ന അര്‍ഷാദ് അലിയാര്(39), അടൂപറമ്പ് ചിലക്കാട്ട് പറമ്പില്‍ ആരിഫ്(45) എന്നിവരാണ് പിടിയിലായത്.ഒട്ടേറെ പിടിച്ചുപറി, മോഷണ കേസുകളില്‍ പ്രതികളാണ് ഇവര്‍.
.ശനിയാഴ്ച രാത്രി ആശ്രമം സ്റ്റാന്‍ഡില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന സ്ത്രീയാണ് ആക്രമണത്തിനിരയായത്. തൊടുപുഴയ്ക്കുള്ള ബസ് കാത്തു നിന്ന സ്ത്രീയുടെ അടുത്തെത്തിയ ഇവര്‍ ബലം പ്രയോഗിച്ച് പണമടങ്ങിയ ബാഗ് തട്ടിയെടുത്തു.
അര്‍ഷാദ് പണവുമായി മുങ്ങിയപ്പോള്‍ ആരിഫ് ഇവരെ സ്റ്റാന്‍ഡിന്റെ പിന്നിലേക്കു വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് രക്ഷപ്പെട്ട് ഓടുകയായിരുന്നു.
Discussion about this post