രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ അനുവദിക്കരുതെന്ന് നടിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കല്‍. ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും റിമ പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു റിമയുടെ പ്രതികരണം.
പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്കരിച്ച ‘സുഡാനി ഫ്രം നൈജീരിയ’യുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് റിമ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
നേരത്തെ പൗരത്വ ഭേദഗതി – എന്‍.ആര്.സി പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
Discussion about this post