രാഹുല്‍ സവര്‍ക്കറല്ലെന്ന രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ബിജെപി എംഎല്‍എമാര്‍ രംഗത്ത്.സവര്‍ക്കര്‍ തൊപ്പി ധരിച്ചാണ് ബിജെപി എംഎല്‍എമാര്‍ നിയമസഭയിലെത്തിയത്.
മഹാരാഷ്ട്ര നിയമസഭയിലെ ശൈത്യകാല സമ്മേളനത്തിലാണ് നാഗ്പൂര്‍ എംഎല്‍എയുള്‍പ്പടെയുള്ളവര്‍ സവര്‍ക്കര്‍ തൊപ്പി ധരിച്ച് സഭയിലെത്തിയത്. രാഹുല്‍ ഗാന്ധിയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് തൊപ്പി ധരിച്ചതെന്ന് നാഗ്പൂര്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുലിന്റെ പരാമര്‍ശത്തിന് പിന്നാലെ ശിവസേന നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശം തളളിയ ശിവസേന സവര്‍ക്കര്‍ മഹാനായ നേതാവാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. വീര്‍ സവര്‍ക്കറെ കോണ്‍ഗ്രസ് അപമാനിക്കരുത്, പകരം ബഹുമാനിക്കണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
Discussion about this post